മാതൃപൂജ 2023
മാതൃദിനം കുടുംബത്തിലെ അമ്മയെയും മാതൃത്വത്തെയും അമ്മ-കുട്ടി ബന്ധത്തെയും സമൂഹത്തിൽ അമ്മയുടെ സ്വാധീനത്തെയും ബഹുമാനിക്കുന്ന ഒരു ആഘോഷമാണ്. ലോകമെമ്പാടും സാധാരണയായി മാർച്ച്, മെയ് മാസങ്ങളിൽ വിവിധ ദിവസങ്ങളിൽ ഇത് ആഘോഷിക്കപ്പെടുന്നു. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷനും മറ്റ് പല രാജ്യങ്ങളും അനുസരിച്ച് എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. മാതൃദിനത്തിൽ ഐക്യരാഷ്ട്രസഭ തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുകയും ലോകത്തെ മാറ്റാൻ അശ്രാന്തമായി പ്രവർത്തിക്കുകയും ചെയ്യുന്ന അമ്മമാരെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളിൽ സമൃദ്ധിയും വിജയവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ അമ്മമാർ എത്ര പ്രധാനമാണെന്ന് യുണൈറ്റഡ് നേഷൻസ് ഫൗണ്ടേഷന് അറിയാം. അമ്മമാർക്ക് ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാൻ ആവശ്യമായ വിഭവങ്ങൾ നൽകാനുള്ള ശ്രമത്തിൽ അവർ ഐക്യരാഷ്ട്രസഭയെ എല്ലാ ദിവസവും പിന്തുണയ്ക്കുന്നു.
മറ്റുള്ളവർക്കൊപ്പം ഞങ്ങളും 2023 മെയ് 14ന് കൊല്ലം ജില്ലയിലെ കടയ്ക്കൽ കിളിമരത്തുകാവ് ക്ഷേത്രത്തിൽ മാതൃദിനം ആഘോഷിക്കുകയാണ്. ഈ ശുഭമുഹൂർത്തത്തിൽ ക്ഷേത്രോപദേശക സമിതിയും സത്യസായി സേവാ സംഘടനയും ചേർന്ന് അന്നേ ദിവസം രാവിലെ 8 ന് നൂറുകണക്കിന് അമ്മമാരെയും കുട്ടികളെയും പങ്കെടുപ്പിച്ച് “മാതൃപൂജ” നടത്തുന്നു. ഒരു മണിക്കൂർ അമ്മമാരെ കസേരയിൽ ഇരുത്തിയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. തറയിൽ കുട്ടികളും. കുട്ടികൾ ദേവിയുടെ പ്രതിനിധാനമായ അമ്മയെ മന്ത്രങ്ങൾ ഉരുവിട്ട് പാലും പനിനീരും വെള്ളവും ഉപയോഗിച്ച് പൂജ ചെയ്യും. പൂജ കഴിയുന്നതിന് മുമ്പ് അമ്മമാർ കുട്ടിയുടെ തലയിൽ കൈവെച്ച് അവരെ അനുഗ്രഹിക്കും. അവസാനം പൂജ കഴിഞ്ഞു അമ്മമാർ കുഞ്ഞിന് മധുരം കൊടുക്കും . ഇത് ഒരു പവിത്രമായ ക്ഷേത്രത്തിൽ നടക്കുന്നതിനാൽ, ഓരോ കുട്ടിയും ധാർമ്മികത പാലിക്കുകയും അമ്മ മക്കൾ ബന്ധം എന്നെന്നും നിലനിൽക്കുന്നതുമാകും.
ഈ കിലിയുഗത്തിൽ, മാതൃപൂജ ഒരു കണ്ണുതുറപ്പിക്കാൻ ആകട്ടെ!